കേരളത്തിലെ വിദ്യാർഥികൾക്കും യുവജനങ്ങൾക്കും ഭാരതത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉയർന്ന മുന്നേറ്റം സൃഷ്ടിക്കാനും അതുവഴി ഉയർന്ന തൊഴിൽ മേഖലകളിലേക്ക് എത്താനും സഹായിക്കുക എന്നതാണ് ലക്ഷ്യം.
കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും... യുവജനങ്ങൾക്കും രാജ്യത്തെ സുപ്രധാന സ്ഥാപനങ്ങളായ IITs, IIMs, IISERs, NIFT, CUs... etc തുടങ്ങിയവയെ കുറിച്ചുള്ള കുറഞ്ഞ അവബോധം പലപ്പോഴും ഇത്തരം സ്ഥാപനങ്ങളിൽ എത്തിപ്പെടാനും അവിടെനിന്നും പഠിച്ച ഉയർന്ന പ്രൊഫൈൽ സൃഷ്ടിച്ചുകൊണ്ട് ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കാനും സാധിക്കാത്ത അവസ്ഥയിലേക്ക് നയിക്കാറുണ്ട്.
ഇതു മനസ്സിലാക്കി ഭാരതത്തിലെ ഏറ്റവും മികച്ചതും... കേന്ദ്രസർക്കാരിന്റെ കീഴിലുള്ളതും... അതുപോലെതന്നെ ഭാരതത്തിൽ ഏറ്റവും അക്കാഡമിക് ക്വാളിറ്റി പുലർത്തുന്നതുമായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്ന കേരളത്തിൽ നിന്നുള്ള കുട്ടികളെയും പഠിപ്പിച്ചു കൊണ്ടിരിക്കുന്ന കേരളത്തിൽ നിന്നുള്ള അധ്യാപകരെയും Connect ചെയ്തു കൊണ്ട് ഒരു Empowerment Collegium ഉണ്ടാക്കി അവരുടെ സഹായം ഉപയോഗിച്ചു കേരളത്തിൽ നിലവിൽ ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് കാലെടുത്തുവെക്കുന്ന വിദ്യാർത്ഥികൾക്ക് പ്രസ്തുത സ്ഥാപനങ്ങളെ അറിയുവാനും അവിടേക്കുള്ള പ്രവേശന രീതികൾ മനസ്സിലാക്കി പ്രവേശനം നേടുവാനും പൂർണ്ണമായും സൗജന്യമായി അവസരം ഒരുക്കുകയാണ് APA INTIATIVES ചെയ്യുന്നത്.
ഇന്ത്യയിൽ തന്നെ ആദ്യമായ ആണ് ഇത്തരമൊരു മൂവ്മെന്റ് എന്നത് ശ്രദ്ദേയം.
രണ്ടാമത്തെ ഘട്ടം എന്ന നിലയിൽ ഇന്ത്യയിലെ സുപ്രധാന സ്ഥാപനങ്ങളെ കണക്ട് ചെയ്തു കൊണ്ട് നിലവിൽ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കി നിൽക്കുന്ന വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും തൊഴിൽ നേടാനും, അതുപോലെതന്നെ ഉയർന്ന തൊഴിൽ സാധ്യതകൾ എങ്ങനെ കണ്ടെത്തണമെന്നും, ആ തൊഴിലിലേക്ക് എങ്ങനെ എത്തപ്പെടാമെന്നും പൂർണ്ണ സൗജന്യമായി ട്രയിനിംഗ് നൽകുകയും ആണ് ലക്ഷ്യം.
അതുപോലെതന്നെ രാജ്യത്ത് ലഭ്യമായി നിരവധിയായ സ്കോളർഷിപ്പുകളും ഫെലോഷിപ്പുകളും ഇന്നും കേരളത്തിലെ വിദ്യാർത്ഥികൾക്ക് ആവശ്യമായ അവബോധം ഇല്ലായ്മ മൂലം നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ നിന്നും പരിവർത്തനം കൊണ്ടുവരാനും വിദ്യാർത്ഥികൾ അർഹമായ സ്കോളർഷിപ്പുകളും ഫെലോഷിപ്പുകളും കൃത്യമായ അവബോധത്തോടെ നേടിയെടുക്കുവാനും വിദ്യാർത്ഥികളും രക്ഷിതാക്കളെയും അധ്യാപകരെയും ഒരുപോലെ പ്രാപ്തരാക്കാൻ സഹായിക്കുന്ന പ്രൊജറ്റാണ് മൂന്നാം ഘട്ടം.
0 Comments